Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ മാർച്ച് 27ന് സിനിമ തിയറ്ററുകളിൽ എത്തും. എന്നാൽ ഇതിനിടയിൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാകാത്ത എമ്പുരാന്റെ ബജറ്റ് നിർമാതാവ് ജി സുരേഷ്‌കുമാർ പത്രസമ്മേളനത്തിൽ ഊഹിച്ച് പറഞ്ഞത് നിർമാതാവ് ആന്റണി പെരുമ്പാവൂരിലെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സമാനമായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സൂചിപ്പിച്ചതാണ്‌ ചര്‍ച്ചയായിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ടെന്ന് പറയുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള ഊഹിക്കുന്നു. പ്രതിഫലമടക്കം ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകും. ഞാൻ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകൻ ആണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ടെനും പറയുന്നു നിര്‍മാതാവ് സന്തോഷ് ടി കുരുവിള.

Leave a Reply