കൊച്ചി:കോവിഡ് പ്രതിസന്ധിയിൽ നിന്നും സിനിമാ ലോകത്തേ കര കയറ്റാൻ താര രാജാവ് മോഹൻ ലാൽ തന്റെ പ്രതിഫലം പകുതിയാക്കി കുറച്ചു.സിനിമയുടെ സാഹചര്യം നോക്കി വീണ്ടും വിട്ടുവീഴ്ച്ചകൾക്ക് മഹാ നടൻ ഒരുങ്ങുമ്പോൾ ടൊവിനോ,ജോജു ജോർജ് എന്നിവർ പ്രതിഫലം കു
റയ്ക്കുന്നില്ല…വിട്ടുവീഴ്ച്ചക്കില്ലെന്നും ഇവർ.മമ്മുട്ടിയും പ്രതിഫലം വെട്ടി കുറക്കും എന്ന് അറിയിപ്പികൾ വരുന്നു.ദൃശ്യം രണ്ടിലാണ് മോഹൻലാൽ പ്രതിഫലം പകുതി മതി എന്ന് സമ്മതിച്ചത്.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.ലോക്ക് ഡൗണിന് ശേഷമുള്ള കരാറുകളിൽ ചില അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയാറാകാത്തതിനാലാണ് നിർമാതാക്കളുടെ നടപടി. തിയറ്ററുകൾ തുറന്നാലും വിനോദനികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നാണ് സംഘടന തീരുമാനം.
അതേസമയം പ്രതിഫലം കുറയ്ക്കാതെ തയ്യാറാകാതെ മുൻനിര താരങ്ങളായ ടൊവിനോ തോമസും,ജോജു ജോർജ്ജും.പ്രതിഫലം കുറയ്ക്കാനാകാത്ത സാഹചര്യത്തിൽ ഇരുവരുടെയും ചിത്രങ്ങൾക്ക് അംഗീകാരം നൽകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. മെഗാ സ്റ്റാർ മോഹൻലാൽ പോലും ദൃശ്യം രണ്ടിൽ പകുതി പ്രതിഫലം വാങ്ങുന്നുള്ളു എന്നാണ് അസോസിയേഷന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടുകൾ.ഈ പശ്ചാത്തലത്തിലാണ് വിട്ടുവീഴ്ചയില്ലെന്ന തീരുമാനം.
മലയാള സിനിമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഫലം കൂട്ടിചോദിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് അസേസിയേഷൻ തീരുമാനിച്ചിരുന്നു.ആ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങൾക്കെതിരെയുള്ള നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇനിമുതൽ കരാർ പരിശോധിച്ചതിന് ശേഷം മാത്രമേ സിനിമകൾക്ക് അംഗീകാരം നൽകൂ എന്ന് വ്യക്തമാക്കിയ അസോസിയേഷൻ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി അറിയിച്ചു.നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ നിലവിലെ സാഹചര്യത്തിൻ തിയറ്ററുകൾ തുറന്നാൽ തന്നെ ഉടനെയൊന്നും റിലീസുകളുണ്ടാകില്ലെന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി പ്രവർത്തനരഹിതമായ സിനിമാ വ്യവസായം വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഷൂട്ടിംഗ് പോലും പ്രതിസന്ധിയിലായിരിക്കുന്നതിനാൽ നിർമ്മാണ ചിലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന്.
പ്രൊഡ്യൂസേഴസ് അസോസിയേഷൻ മുൻപ് അറിയിച്ചിരുന്നു.ഇതേ തുടർന്ന് താരങ്ങളും വിഷയത്തിൽ സഹകരിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ച് താര സംഘടനയായ അമ്മയും ഫെഫ്കയും രംഗത്തുവന്നിരുന്നു.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തിയറ്റർ തുറന്നാലും പ്രേഷകർ കുറഞ്ഞേക്കാം.പല മേഖലകൾക്കും പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമയെ സർക്കാർ അവഗണിച്ചെന്ന് നിർമാതാക്കൾക്ക് പരാതിയുണ്ട്.