മലയാളികളുടെ പരിഹാസങ്ങളും അവഹേളനങ്ങളുമൊക്കെ പലപ്പോഴും കേട്ടെങ്കിലും എപ്പോഴും തന്‍റേതായ രീതിയിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് ചെയ്യുന്നുണ്ട് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനെ സംവിധായകൻ എന്നുമാത്രം പറഞ്ഞു ചുരുക്കാനുമാകില്ല. അഭിനേതാവ്, സംഗീത സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ തന്റെ സിനിമകളിലൂടെ പ്രവർത്തിച്ചിട്ടുള്ള ആളുകൂടിയാണ് സന്തോഷ്. കൃഷ്ണയും രാധയും എന്ന കന്നി ചിത്രമൊരുക്കിയാണ് സന്തോഷ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്.
ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി വീണ്ടും മലയാളികൾക്കു മുന്നിൽ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പകുതിയോളം പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിൽ നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുണ്ടെന്നും ക്യാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം താൻ തന്നെയാണ് ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് തന്നെ ഒരു ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
എന്നാൽ സിനിമാമോഹികൾക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഒരു മുന്നറിയിപ്പാണ് താരത്തെ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. സിനിമ സ്വപ്‌നം കണ്ട് ചതിക്കുഴിയില്‍ പോയി ചാടാതിരിക്കാനുള്ള മുന്നറിയിപ്പായി ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ വായിക്കാം..
കുറിപ്പിന്റെ പൂർണരൂപം:
Dear Facebook family,
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യം.
സിനിമയിൽ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് groups, WhatsApp ഗ്രൂപ്പിൽ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേർക്ക് അവസരം കിട്ടി എന്ന് സ്വയം ചിന്തിക്കുക .. അങ്ങനെ നിങ്ങൾക്ക് അവസരം കിട്ടിയ സിനിമ, ഷോർട്ട് ഫിലിം, ആൽബം എന്നിവ എത്ര എണ്ണം പുറത്തിറങ്ങി എന്നു ചിന്തിച്ച് നോക്കൂ.. ഭൂരിഭാഗം പുതിയ സംവിധായകൻ, പുതിയ നിർമാതാവ്, പുതിയ നായകൻ എന്നിവർ അഭിനയിച്ച വർക്ക് പുറത്ത് ഇറങ്ങാറില്ല എന്നതാണ് സത്യം. കാരണങ്ങൾ..
1) സിനിമ സംബന്ധിയായ ഏതു ഫേസ്ബുക്ക് ഗ്രൂപ്പിലും, ഏത് WhatsApp ഗ്രൂപ്പിലും അംഗമായി എന്നു കരുതി നിങ്ങൾക്ക് ഒരു അവസരവും കിട്ടുവാൻ പോകുന്നില്ല… അതിൽ സിനിമ സീരിയസ് ആയി കണ്ട് പണം മുടക്കുന്ന ആളുകൾ കുറച്ചേ ഉള്ളൂ.. 99 ശതമാനം ആളുകളുടെയും പ്രശ്നം നിർമാതാവ് ഇല്ല എന്നതാണ്.. ഇന്നേവരെ കേരളത്തിൽ ഫേസ്ബുക്ക്, whatsapp കൂട്ടായ്മയിൽ കുറേ സിനിമയ്ക്ക് തുടക്കം ഇട്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല..
2)പുതുതായി സിനിമ എടുത്ത് പുറത്തിറക്കുന്ന, സീരിയസ് ആയി സിനിമയെ കാണുന്ന ആളുകൾക്ക് ഭൂരിഭാഗവും അവരുടെ തായി ഒരു ടീം, ഫോക്കസ് ഒക്കെ ഉണ്ടാകും.. അവർ അഭിനയം, എഡിറ്റിങ്, ക്യാമറ etc ചെയ്യുവാൻ അവരുടെ കൂട്ടുകാർക്ക് മാത്രമേ അവസരം കൊടുക്കൂ.. അവരുടെ സിനിമയിൽ ഇനി നിങ്ങൾക്ക് അവസരം കിട്ടിയാലും ക്രൗഡ് ആകും, ജൂനിയർ artist ആയി ഒരു ഡയലോഗ് ഇല്ലാത്ത റോൾ മാത്രമേ കിട്ടൂ. പടം hit ആയാലും അതിലൂടെ ആരും നിങ്ങളെ തിരിച്ചറിയില്ല..
3) ഇനി അഭിനയ മോഹം ഉള്ള നിങ്ങളിൽ നിന്നും പണമോ “മറ്റെന്തെങ്കിലും” വാങ്ങി അവസരം തരുന്ന പുതിയ ആളുകളുടെ വർക്ക് 95 ശതമാനം പുറത്തിറങ്ങില്ല.. നിങ്ങളുടെ പണം, (മാനം) പോയത് മെച്ചം.. ഇത്തരം വർക്കിൽ തല വെച്ച് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല..
4) ഇനി ചില പുതിയ സംവിധായകർ ഒരു ആവേശത്തിൻ്റെ പുറത്ത് സിനിമ, വെബ് സീരീസ് ഒക്കെ ഷൂട്ടിംഗ് തുടക്കം ഇടും ട്ടോ.. രണ്ടു ദിവസം കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ അവസാനിപ്പിക്കും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യം ?
5) മറ്റു ചില പുതിയ സംവിധായകർ കാര്യമായി സിനിമ ഷൂട്ടിംഗ് തുടങ്ങും.. പക്ഷേ “പുറത്ത് പറയുവാൻ ബുദ്ധിമുട്ടുള്ള” കാര്യങ്ങളാൽ ഷൂട്ടിംഗിന് ഇടയിൽ നിർമ്മാതാവ് മുങ്ങും.. അങ്ങനെ ആ വർക്ക് അവസാനിക്കും.. അതായത് ചില നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് എങ്കിൽ, ഷൂട്ടിംഗിന് ഇടയിൽ പഞ്ചാരയടി നടന്നാൽ പിന്നെ എഡിറ്റിങ്, ഡബ്ബിംഗ് ചെയ്യുവാൻ , അത് റിലീസ് ചെയ്യുവാൻ താൽപര്യം കാണിക്കില്ല.. നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ ഷൂട്ടിംഗിന് ഇടയിൽ എത്ര ലക്ഷങ്ങൾ നഷ്ടം വന്നാലും “
പോട്ടെ പുല്ല്” എന്നു കരുതി ഓടിപ്പോകും അഥവാ മുങ്ങും.
ഷൂട്ടിംഗിന് ഇടയിൽ ഇതുപോലെ നിർമാതാവ് മുങ്ങിയാൽ
നിങ്ങള് കഴിച്ച ഭക്ഷണത്തിൻ്റെ പൈസ, താമസിച്ച ലോഡ്ജിൻ്റെ പൈസ, വണ്ടിക്കൂലി വരെ ചിലപ്പോൾ നിങ്ങളുടെ സ്വന്തം കൈയ്യിൽ നിന്നും പോകും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യം ?
സിനിമയെ സീരിയസ് ആയി കാണുന്നവരുടെ സിനിമയിൽ നിങ്ങൾക്ക് അവസരം കിട്ടിയാൽ മാത്രമേ കാര്യമുള്ളൂ എന്നർഥം.. അത് മാത്രമേ പുറത്തിറങ്ങൂ.. വളരെ കഷ്ടപെട്ടാൽ കിട്ടും.. പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്.. അതിനാൽ ആരും പുറത്തിറങ്ങാത്ത വർക്കിൻ്റെ ഭാഗം ആകരുത്.
(വാൽ കഷ്ണം.. സിനിമയോട് താൽപര്യം ഉണ്ടെങ്കിൽ നിങ്ങളുടെ വീട് വിറ്റ് കിട്ടിയ പണത്തിന് അല്ലെങ്കിൽ നിങ്ങള് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന് നിങ്ങളെ തന്നെ നായകൻ/നായികയായി സിനിമ നിർമിക്കുക.. self marketting ആണ് മുഖ്യം. അത് മാത്രമാണ് practical.. അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഇങ്ങനെ ചാൻസ് അന്വേഷിച്ചു തെണ്ടി നടക്കേണ്ടി വരും..പണ നഷ്ടം, സമയ നഷ്ടം, ചിലപ്പോൾ മാന നഷ്ടം മാത്രം ബാക്കിയാകും)
ഭയം വേണ്ട ജാഗ്രത മതി.. ഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ…
എല്ലാവർക്കും നന്ദി
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)