കേരളത്തിന്റെ പാരമ്പരാഗത ഉല്‍പന്നങ്ങളും വന വിഭവങ്ങളും ആമസോണിലൂടെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സംരംഭകരുടേയും ഉല്‍പ്പന്നങ്ങള്‍ ഗദ്ദിക ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനാണ് ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും കിര്‍ത്താഡ്‌സും ചേര്‍ന്ന് നടത്തുന്ന ഗദ്ദിക സാംസ്‌കാരികോത്സവവും ഉല്‍പ്പന്ന വിപണന മേളയും വാൻ വിജയമായിരുന്നതിനാലാണ് ഇവയ്ക്ക് വലിയൊരു മാര്‍ക്കറ്റ് ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 50 ല്‍ അധികം ഉത്പന്നങ്ങൾ ആമസോണിൽ ലഭ്യമാക്കിയിട്ടുള്ളത് കൂടാതെ ആമസോണ്‍ കമ്പനിയുമായി ചേര്‍ന്ന് 200 ല്‍ അധികം ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ധാരണയിലായിട്ടുണ്ട്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ലഭ്യമായിട്ടുള്ളത്. മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍ ലൈറ്റ്, ചിരട്ട പുട്ട് മേക്കര്‍, മുളയില്‍തീര്‍ത്ത ജഗ്ഗും മഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്‌സ്, ബാഗ്, പാളത്തൊപ്പി എന്നിങ്ങനെ പാരമ്പര്യ ഉത്പന്നങ്ങളാണ് എല്ലാം. ആമസോണില്‍ ഗദ്ദിക എന്ന് സെര്‍ച്ച് ചെയ്താൽ ആദിവാസി ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് ലഭ്യമാകും.