Spread the love

താരസംഘടനയായ അമ്മ ആദ്യമായി നടത്തുന്ന കുടുംബസം​ഗമത്തിന് തുടക്കമായി. താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിയും ചേർന്നാണ് കുടുംബസം​ഗമം ഉദ്ഘാടനം ചെയ്തത്. രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് കുടുംബസം​ഗമം നടക്കുന്നത്. പത്ത് മണി മുതൽ താരങ്ങൾ പങ്കെടുക്കുന്ന കലാ-കായിക, സാംസ്കാരിക പരിപാടികൾ ആരംഭിച്ചു.

നടനും സംവിധായകനുമായ ശ്രീനിവാസൻ ഏറെ നാളുകൾക്ക് ശേഷമാണ് താരങ്ങളോടൊപ്പം ഒത്തുകൂടുന്നത്. മമ്മൂട്ടി, മോ​ഹൻലാൽ, സുരേഷ് ​ഗോപി, ജ​ഗദീഷ്, ശ്രീനിവാസൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. കുടുംബാം​ഗങ്ങളോടൊപ്പമാണ് താരങ്ങൾ എത്തിയത്.

ഫുട്ബോൾ താരം ഐ എം വിജയന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി എന്നിവർ നയിക്കുന്ന മൂന്ന് ടീമുകളായാണ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറിയത്. ഏറെ ആവേശം നിറഞ്ഞ മത്സരങ്ങൾ കാണാൻ താരങ്ങളും സന്നിഹിതരായിരുന്നു. സുരേഷ് ​ഗോപിയുടെ ടീമായിരുന്നു വിജയികൾ. മോഹൻലാൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.രസകരമായ നിരവധി പരിപാടികളും അമ്മ സംഘടിപ്പിച്ചിട്ടുണ്ട്. 240 ഓളം അമ്മ അം​ഗങ്ങളാണ് കുടുംബസംഗമത്തിൽ പങ്കെടുക്കുക. കഴിഞ്ഞ 30 വർഷത്തിനിടെ ഇതാദ്യമായാണ് അമ്മ അം​ഗങ്ങളും അവരുടെ കുടുംബാം​ഗങ്ങളും ഒത്തുചേരുന്നത്.

Leave a Reply