Spread the love

പിറവം : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സുരക്ഷയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ ടൗണിൽ മാർക്കറ്റ് റോഡിൽ പാറപ്പാലിൽ സ്റ്റോഴ്സിൽ നിന്നു 1500 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കട ഉടമ ബേബിക്കെതിരെ (53) കേസെടുത്തു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണു പരിശോധന ആരംഭിച്ചത്. കടയുടെ വിവിധ ഭാഗങ്ങളിലായാണു പായ്ക്കറ്റുകളിലാക്കി ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതിലും രണ്ടിരട്ടി വിലയ്ക്കാണു ഉൽപന്നങ്ങൾ വിറ്റിരുന്നതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥികൾക്കു വിതരണം നടത്തിയിരുന്നോ എന്നതും പരിശോധിക്കും. കടയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നഗരസഭയ്ക്കു റിപ്പോർട്ട് നൽകുമെന്ന് എസ്ഐ പറഞ്ഞു.

Leave a Reply