നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുത് എന് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നൽകി. 15 ദിവസത്തിനുള്ളില്‍ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും ഇതിനായി നഗരസഭ ജീവനക്കാര്‍ക്ക് നിര്‍ദേശം നൽകിയെന്നുമാണ് റിപ്പോര്‍ട്ട്. മത്സ്യം, മാംസം മുട്ട തുടങ്ങിയ വില്‍ക്കുന്നവര്‍ അത് നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന റോഡുകളുടെ സമീപത്തുള്ള കടകള്‍ അവിടെ നിന്നും നീക്കം ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു. മതവികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നാണ് പട്ടേല്‍ പറയുന്നത്. 15 ദിവസത്തിനകം ഇത് പാലിക്കാത്ത കടകള്‍ക്ക് പിഴ ചുമത്തും. സമാനമായ ഉത്തരവ് ഗുജറാത്തിലെ രാജ്കോട്ട് നഗരസഭ മേയര്‍ പുറപ്പെടുവിച്ചിരുന്നു. നോണ്‍വെജ് ഭക്ഷണ സാധനം വില്‍ക്കുന്ന സ്റ്റാളുകള്‍ മാംസ ഭക്ഷണം വില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റണമെന്നാണ് ഉത്തരവ് രാജ്കോട്ട് നഗരസഭ പുറപ്പെടുവിച്ചത്.