തൃശൂർ : പ്രമുഖ വേദ ജ്യോതിഷ പണ്ഡിതൻ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് അന്തരിച്ചു.
67 വയസായിരുന്നു.
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനു നെഗറ്റീവ് ആയ ശേഷം ന്യുമോണിയ ബാധിച്ചാണ് മരണകാരണമെന്നു ബന്ധുക്കൾ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
ഗുരുവായൂരും ചോറ്റാനിക്കരയിലുമുൾപ്പെടെ പ്രമുഖ ക്ഷേത്രങ്ങളിൽ അഷ്ടമംഗല പ്രശ്നം നടത്തിയിട്ടുണ്ട്.
112 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ അതിരാത്ര മഹായാഗം നടത്തിയത് കൈമുക്ക് മനയിലായിരുന്നു.
2006 ല്‍ സോമയാഗവും 2012 ല്‍ അതിരാത്രവും നടത്തിയ ജ്യോതിഷപണ്‌ഡിതനാണ് രാമൻ അക്കിത്തിരിപ്പാട്.