പ്രമുഖ യൂട്യൂബ് വ്‌ളോഗറും മോഡലുമായിരുന്ന കണ്ണൂര്‍ സ്വദേശിനി നേഹയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തു ഭക്ഷണം വാങ്ങാനായി പുറത്തേയ്ക്ക് പോയി തിരികെ വന്നപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോള്‍ നേഹയെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സുഹൃത്ത് തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.