സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയായി ഭൂവുടമയ്ക്കും പ്രോപ്പർട്ടി കാർഡ് ഉടൻ നൽകും. കാർഡിൽ ആധാർ നമ്പറും ചിപ്പും തണ്ടപ്പേരും ക്യൂ.ആർ. കോഡും ഉൾപ്പെടുന്നതിനാൽ രാജ്യത്തെവിടെ ഭൂമിയുണ്ടെങ്കിലും തിരിച്ചറിയാനാകും. റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഏകജാലകസംവിധാനമാക്കിയതിനും റീസർവേ പൂർത്തിയാക്കിയതിനും ശേഷമാണ് പ്രോപ്പർട്ടി കാർഡ് തയ്യാറാക്കുക. ഈ കാർഡാവും ആധാരത്തിന് പകരമായുള്ള ആധികാരികരേഖ. നാലുവർഷത്തിനുള്ളിൽ റീസർവേ പൂർത്തിയാകും. കണക്കിൽ പെടാത്ത അധികഭൂമി കണ്ടെത്തിയാൽ ഭൂപരിഷ്‌കരണനിയമമനുസരിച്ച് മിച്ചഭൂമി കണ്ടുകെട്ടി അർഹരായ ഭൂരഹിതർക്ക് നൽകാനാണ് തീരുമാനം.