
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അയര്‍ലന്‍ഡില്‍ പ്രതിഷേധം. ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം. രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് പിണറായി വിജയന് എതിരെ മലയാളി കാണികള്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്ലക്കാര്‍ഡുകളുമായി ഗ്യാലറിയില്‍ ഇരിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളത്തില്‍ എഴുതിയ പ്രതിഷേധ കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ സാമ്പത്തിക ധൂര്‍ത്ത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളാണ് പ്രതിഷേധ കാര്‍ഡിലുള്ളത്.