Spread the love

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, മിനുക്കും തോറും മാറ്റുകൂടുന്ന പൊന്ന്. മലയാള സിനിമയിലെ താര രാജാവ് മെഗാസ്റ്റാർ മമ്മൂക്കയെ വിശേഷിപ്പിക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ നിരന്തരം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവയൊക്കെ. കാലത്തിനൊത്ത മട്ടും ഭാവവും ഉള്ള മമ്മൂക്ക ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്തും സിനിമകൾ നിർമ്മിച്ചും മലയാളത്തിന് തന്നെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്.

പ്രായം തോറ്റു മാറിനിൽക്കുന്ന അദ്ദേഹത്തിന്റെ പ്രതിഭയ്ക്കും കഠിനാധ്വാനത്തിനു മുന്നിൽ പ്രഗൽഭരായ കലാകാരന്മാർ ഉൾപ്പെടെ കയ്യടിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് പുതിയ ചർച്ചാ വിഷയം. മൂന്നരലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. ചിത്രത്തിന് താഴെ യുവാക്കൾ നൽകുന്ന കമ്മെന്റുകളാണിപ്പോൾ ചർച്ചയാകുന്നത്. ‘ഇയാളാര് മമ്മൂട്ടിയോ’ ‘നമ്മളൊക്കെ ഇനി ഫോട്ടോ ഇടണോ’, എന്താ ലുക്ക്’ ‘യുവാക്കളെ തകർക്കുന്ന പ്രവൃത്തികളിൽ നിന്ന് മമ്മൂക്ക പിൻമാറണം, 73 വയസുള്ള ചെറുപ്പക്കാരൻ, സാധാരണ പല്ലിനു ഗാപ് വന്നാൽ മുഖത്തിന്റെ ഭംഗി പോകും ഇത് നേരെ ഓപ്പോസിറ്റ് ആണല്ലോ, മമ്മൂട്ടി അത്ര മതി മമ്മൂക്ക എന്ന് പറയാനുള്ള പ്രായമൊന്നും ആയില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

അതേ സമയം മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് മികച്ച അഭിപ്രായം നേടി മുന്നേറുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ആദ്യമായി ഗൗതം വാസുദേവ് മേനോൻ കോമഡി ത്രില്ലർ ഒരുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഗോകുൽ സുരേഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു താരങ്ങൾ. രചന ഡോ. സൂരജ് രാജൻ, ഡോ. നീരജ് രാജൻ.

Leave a Reply