സമന്തയുടെ വെബ് സീരിസിനെതിരെ പ്രതിഷേധം കനക്കുന്നു: ഫാമിലിമാൻ 2 നിരോധിക്കണമെന്ന് സംവിധായകൻ ഭാരതി രാജയും തമിഴ്നാട് സർക്കാരും.

സമന്ത അക്കിനേനിയുടെ കരിയർ ബെസ്റ്റ് എന്ന് ആരാധകർ വാഴ്ത്തുന്നതിനിടെ ഫാമിലി മാൻ 2 വെബ് സീരീസിനെതിരെ വ്യാപക പ്രതിഷേധം.
തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നതാണ് സീരീസ് എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. ഏറ്റവും ഒടുവിൽ പ്രമുഖ സംവിധായകൻ
ഭാരതി രാജ സീരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു. ട്വിറ്റരിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്.
“തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ചിത്രം നിർമിച്ചിരിക്കുന്നത് ” ഭാരതി രാജ വിമർശിക്കുന്നു. നല്ല ഉദ്ദേശത്തോടെയും
പോരാട്ടവീര്യത്തോടെയും ത്യാഗ നിർഭരമായിരുന്നു അവരുടെ കലാപം. അതിനെ അപമാനിക്കുന്നതാണ് സീരീസ്. അത് അപലപനീയമാണ്.
സീരീസിന്റെ സ്ട്രീമിങ് ഉടൻ നിർത്തണമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് അഭ്യർത്ഥിക്കുന്നു എന്നും ഭാരതി രാജ
ട്വീറ്റ് ചെയ്തു. സീരീസ് നിർത്താത്തതിൽ തമിഴ് ജനത അസ്വസ്ഥരാണ്. ആമസോൺ പ്രൈം ബഹിഷ്ക്കരിക്കാൻ വരെ തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ്
നൽകുന്നു. പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരും കേന്ദ്രത്തിന് കത്തയച്ചു.
സീരീസിന്റെ ട്രയിലർ പുറത്ത് വന്നത് മുതൽ വലിയ ചർച്ചയായിരുന്നു. നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമനു നേരത്തേ സീരീസിന് അനുമതി
നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത സീരീസ് ഈ മാസം നാലിനാണ് റിലീസ് ചെയ്ചത്. മനോജ് ബാജ്പേയിയും പ്രിയാമണിയും
സീരിസിൽ പ്രധാന വേഷം ചെയ്യുന്നു.
എൽടിടിഇ പ്രവർത്തകയായ രാജി എന്ന കഥാപാത്രമായാണ് സാമന്ത അഭിനിയിക്കുന്നത്. ട്രെയിലർ പുറത്തു വന്നപ്പോൾ shameonyousamantha എന്ന ഹാഷ് ടാഗ്
ട്വിറ്ററിൽ ട്രൻഡിങ് ആയിരുന്നു. എന്നാൽ വലിയൊരു വിഭാഗം പ്രേക്ഷകർ സാമന്തയുടെ അഭിനയത്തെ അഭിനന്ദിക്കുകയാണ്. ഡ്യൂപ്പ് പോലും ഇല്ലാതെ
സംഘട്ടന രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന വീഡിയോ സാമന്ത പുറത്തു വിട്ടതും ചർച്ചയായിരുന്നു.
സ്റ്റണ്ട് മാസ്റ്റർ യാനിക് ബെന്നിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സാമന്ത വീഡിയോ പുറത്തുവിട്ടത്. ”സംഘട്ടന രംഗങ്ങൾക്കായി പരിശീലിപ്പിച്ച യാനിക്കിന്
നന്ദി. ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുന്പോഴും മികച്ച രീതിയിൽ മുന്നേറാൻ പ്രേരിപ്പിച്ചതിന് നന്ദി. ഉയരം എനിക്ക് ഭയമാണ്. പക്ഷേ നിങ്ങളുടെ ബലത്തിലാണ്
ഉയരമുള്ള കെട്ടിടത്തിൽ നിന്നും ചാടിയത്” സാമന്ത കുരിച്ചു.
സീരീസിനെതിരെ തമിഴ് സിനിമാരംഗ്തതുനിന്നും കൂടുതൽ ആളുകൾ രംഗത്തെത്തുമെന്നാണ് സൂചന. പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സാമന്തയും
തയ്യാറായിട്ടില്ല. വിജയ് ചിത്രങ്ങളിലേതുൾപ്പെടെ മികച്ച പ്രകടവനുമായി തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയുമാണ് താരം.