കൊച്ചി :ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധം തെരുവിലേക്കും വ്യാപിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളെ പൂർണ്ണമായും ന്യായീകരിച്ചുകൊണ്ടുള്ള കളക്ടർ എസ്. അസ്ഗർ അലിയുടെ മാധ്യമ സമ്മേളനത്തിൽ ദിലീപിന്റെ പേരെടുത്തു പറഞ്ഞ് അപമാനിച്ചെന്ന ആരോപണവുമായി കിൽത്താനിയിലെ ഇരുപതോളം യുത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറുടെ കോലം കത്തിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.
അസ്ഗർ അലി പത്രസമ്മേളനത്തിനിടെ കിൽത്താൻ ദ്വീപിലെ യുവാക്കൾ ലഹരികേസുകളിൽ പെടുന്നുവെന്ന് പരാമർശിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആദ്യമായാണ് സമരവുമായി സംഘടനകൾ നിരത്തിലിറങ്ങുന്നത്. ചില സ്വാർത്ഥ താല്പര്യക്കാർ ഭരണകൂടത്തിനെതിരെ നുണകഥകളും,തെറ്റിദ്ധാരണകളും പരത്തുവാണെന്നും കളക്ടർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ സംയുക്ത പോർമുഖം തുറക്കാനാണ് സർവകക്ഷി യോഗത്തിന്റെ തീരുമാനം. ലക്ഷദ്വീപിലെ നടപടികൾക്കെതിരെ കെപിസിസി സെക്രട്ടറി കെ. പി നൗഷാദ് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.