Spread the love
കൊളംബോയില്‍ വീണ്ടും ജനകീയ പ്രതിഷേധം

കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിവെക്കില്ലെന്ന് വന്നതോടെ ആണ്ജ നങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതു. എപ്പോള്‍ രാജിവെക്കുന്നോ അപ്പോള്‍ വരെയും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇപ്പോള്‍ അത് പാര്‍ലമെന്‍റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോത്തബയയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.

Leave a Reply