ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണ സദ്യ മാലിന്യത്തിലേക്ക് വലിച്ച് എറിഞ്ഞ് ജീവനക്കാർ. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്. ആഹാരം കളയുന്ന ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലെ വിമർശനമാണ് ഉയരുന്നത്. നിരവധി പേർ ആഹാരത്തിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലെ പ്രതിഷേധമെന്നാണ് വിമർശനം ഉയരുന്നത്. മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. രാവിലെ തൊഴിലാളികൾ ആഘോഷം തുടങ്ങാനെത്തിയപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശിച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ ആഹാരം വലിച്ചെറിയുകയായിരുന്നു.