
മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാത്ത രീതിയിൽ നടക്കുമ്പോൾ സംസ്ഥാനത്ത് അത് സാധാരണക്കാരൻ്റെസഞ്ചാര സ്വാതന്ത്ര്യം പോലും തടഞ്ഞുകൊണ്ടുള്ള പൊതുപണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ദേശീയ പണിമുടക്കിൻ്റെ പേരിൽ നിരവധി പേർക്ക് മർദ്ദനമേറ്റ് സംഭവങ്ങൾ സംസ്ഥാനത്ത് ഉയർന്നുവരുന്നുണ്ട്. സമരാനുകൂലികൾ മർദിച്ചെന്നും സഞ്ചരിച്ച ഓട്ടോറിക്ഷ തകർത്തെന്നും ആരോപിച്ച് പാലക്കാട് ഗോവിന്ദാപുരം സ്വദശികൾ കസബ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഷിബിജിത്ത് എന്നയാളും ഭാര്യയും കുട്ടികളും സഞ്ചരിച്ച വാഹനമാണ് സമരക്കാർ തടഞ്ഞതും തകർത്തതും. ഇവരെ മർദിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. സമരക്കാരുടെ കൂടെയുണ്ടായിരുന്ന സ്ത്രീകൾ തങ്ങളെ റോഡിലേക്ക് തള്ളിയിട്ടതെന്നാണ് ഷിബിജിത്തിന്റെ ഭാര്യ വ്യക്തമാക്കുന്നത്.