Spread the love
തിരുവനന്തപുരം ലുലു മാളിന് മുന്നിൽ കുത്തിയിരുന്ന് സമരാനുകൂലികൾ

ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം ലുലു മാളിന്റെ മുന്നിൽ കുത്തിയിരിക്കുന് സമരാനുകൂലികൾ. മാൾ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അടച്ചിട്ട മാളിന്റെ മുൻ ഗേറ്റിന് മുന്നിലാണ് സമരാനുകൂലികൾ കുത്തിയിരിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തിയിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാരെ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ജോലിക്ക് വരണമെന്ന് തങ്ങൾക്ക് നിർദ്ദേശം കിട്ടിയതായാണ് ജീവനക്കാർ പൊലീസിനോട് പറഞ്ഞത്.

Leave a Reply