Spread the love
കടല്‍ മാര്‍ഗം വിഴിഞ്ഞം തുറമുഖം വളയാന്‍ സമരക്കാര്‍

പ്രക്ഷോഭം കടുപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ തീരുമാനം. കടല്‍ മാര്‍ഗവും കര മാര്‍ഗവും തുറമുഖം ഉപരോധിക്കാനാണ് നീക്കം. നൂറുകണക്കിന് ബോട്ടുകള്‍ അണിനിരത്തി കടല്‍ മാര്‍ഗം തുറമുഖം വളയും. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സമവായ നീക്കങ്ങളുണ്ടായെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് പുതിയ നീക്കം. കരമാര്‍ഗം ഉപരോധത്തിനായി ചെറിയതുറ, സെന്റ് സേവിയേഴ്‌സ്, ചെറുവെട്ടുകാട് ഇടവകള്‍ രംഗത്തുണ്ട്.ഓരോ ദിവസവും വിവിധ ഇടവകകളിലെ വിശ്വാസികളും മത്സ്യത്തൊഴിലാളികളും സമരമുഖത്തേയ്ക്ക് എത്തും. സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നാണ് സഭയുടെ തീരുമാനം.

Leave a Reply