
കല്ലായിയില്‍ കല്ലിടാനെത്തിയ കരയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാവിലെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. വീണ്ടും കല്ലിടാനെത്തിയതോടെ സംഘര്‍ഷമുണ്ടായി. ഒരു അറിയിപ്പുമില്ലാതെ കല്ലിടുന്നത് അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കെ-റെയില്‍ അധികൃതര്‍ പറയുന്നത്.