Spread the love
ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; പ്രതികരണവുമായി കേരള കത്തോലിക്കാ മെത്രാൻ

ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ തീവ്രവാദപ്രവർത്തനങ്ങളെപ്പറ്റി കോടതിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ ഇടപെടാത്തത് ദുരൂഹമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി കുറ്റപ്പെടുത്തി. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്പ് ആരോപണവിധേയരായിട്ടുളള സംഘടനയുടെ പ്രകടനത്തിനിടെയാണ് കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ചത്, തങ്ങളെ എതിര്ക്കു ന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്നായിരുന്നു മുദ്രാവാക്യം ഏറ്റുചൊല്ലിയവർ വിളിച്ചുപറഞ്ഞത്. സമൂഹത്തിലെ തീവ്രവാദത്തെപ്പറ്റി പ്രസംഗിച്ച വ്യക്തിയെ ജയിലിലടയ്ക്കാനാണ് സർക്കാരിന് താത്പര്യം, മത – വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന നിലപാടാണിത്, രാജ്യസുരക്ഷയ്ക്കും സംസ്ഥനത്തിന്റെന ഭാവിയ്ക്കും ഇത് അപകടകരമെന്നും കെസിബിസി മെത്രാന്‍ സമിതി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. ഗുരുതരവിഷയങ്ങളിൽപോലും യുക്തമായ നടപടിയെടുക്കാൻ സർക്കാർ മടിച്ചു നിൽക്കുകയാണ് എന്ന് സഭ അഭിപ്രായപ്പെട്ടു.

Leave a Reply