പി ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പി ടി ഉഷ പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഉഷയ്‌ക്കൊപ്പം സംഗീതജ്ഞന്‍ ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും വീരേന്ദ്ര ഹെഗ്ഡെ, സാംസ്ക്കാരിക രംഗത്ത് നിന്നും വിജയേന്ദ്ര പ്രസാദ് എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.