തിരുവനന്തപുരം: നിയമസഭ സമുച്ചയം ഗാലറികൾ, നിയമസഭ മ്യൂസിയം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനാനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ ഈ സൗകര്യം വിലക്കിയിരുന്നു. പഠന യാത്രകൾ പോകുന്ന വിദ്യാർഥികൾക്ക് തിരുവനന്തപുരത്ത് സന്ദർശിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കൂടിയാണിത്.
കൊറോണക്ക് മുമ്പെ പ്രവേശനം ഉണ്ടായിരുന്നു. നിര്‍ത്തിവെച്ചിരുന്ന പ്രവേശനമാണ് വീണ്ടും പുനരാരംഭിച്ചത്.