കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ അനുവദനീയമായ ജീവനക്കാരുടെ എണ്ണം പുനർനിർണ്ണയിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയിൽ പൊതുതെളിവെടുപ്പ് നടത്തും. പൊതുതെളിവെടുപ്പ് 25 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസ് മുഖേന സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ 28 ന് വൈകിട്ട് 5 വരെ അഭിപ്രായങ്ങൾ സ്വീകരിക്കും. പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്.