Spread the love
‘കുറുപ്പ്’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി

സിനിമയുടെ പ്രമേയമായ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ സ്വകാര്യത ഹനിക്കുന്നതാണ് ചിത്രം എന്ന വ്യത്യസ്ത വാദവുമായി കൊച്ചി സ്വദേശിയുടെ പൊതുതാൽപ്പര്യഹർജി. ദുൽഖർ സൽമാൻ നായകനായ കുറുപ്പിനെതിരെ കേരള ഹൈക്കോടതിയിൽ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഇന്റർപോളിനും സിനിമാ നിർമ്മാതാക്കൾക്കും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചാക്കോ എന്ന വ്യക്തിയെ കൊലപ്പെടുത്തി, ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനായി സ്വന്തം മരണത്തിന് മൃതദേഹം ഉപയോഗിച്ച, നാല് പതിറ്റാണ്ടോളം പോലീസ് പിടിയിൽ നിന്ന് ഒഴിഞ്ഞുമാറിയ, സുകുമാരക്കുറുപ് എന്ന കുറ്റവാളിയുടെ കഥയാണ് ‘കുറുപ്പ്’ പറയുന്നത്.

Leave a Reply