Spread the love

പുല്‍പ്പള്ളി∙ വന്യമൃഗ ആക്രമണത്തില്‍ മരണം തുടര്‍ക്കഥയായതിനു പിന്നാലെ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ഉയര്‍ന്ന ജനരോഷത്തിനു മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പൊലീസ്. സ്ഥലത്തെത്തിയ ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടയുള്ള പൊലീസ് സംഘത്തെ ജനം തള്ളി ഒരു മൂലയിലേക്ക് മാറ്റി. നൂറുകണക്കിന് പൊലീസുകാര്‍ സ്ഥലത്തുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. രാവിലെ സമാധനപരമായി തുടങ്ങിയ സമരത്തിന്റെ സ്വഭാവം 11 മണിയോടെയാണ് മാറിയത്. വനംവകുപ്പിന്റെ ജീപ്പിലടിച്ചാണ് പ്രതിഷേധം ഗതിമാറിയത്.

ജീപ്പിലിരുന്ന ഓഫീസര്‍ പ്രതിഷേധക്കാരെ ചീത്തവിളിച്ചു എന്നാണ് ആരോപണം. തുടര്‍ന്ന് ജീപ്പ് മറിച്ചിടാന്‍ ശ്രമം നടന്നു. ടി. സിദിഖ് എംഎല്‍എ ഇടപെട്ട് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ജനം തള്ളി മാറ്റി. തുടര്‍ന്ന് ഡിവൈഎസ്പിയുടെ അഭ്യര്‍ഥന മാനിച്ച് പൊലീസ് ജീപ്പിനു നേരെ തിരിഞ്ഞില്ല. ജീപ്പ് പ്രതിഷേധക്കാരുടെ ഇടയില്‍ നിന്ന് മാറ്റി. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം നിലവില്‍ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വച്ചിരിക്കുകയാണ്. എന്നാല്‍ മൃതദേഹം എത്രയും പെട്ടെന്ന് വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പോളിന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തി.

Leave a Reply