Spread the love

തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിച്ചപ്പോഴും വിവാദങ്ങൾ ഒന്നൊഴിയാതെ പിന്തുടർന്നപ്പോഴും പരസ്പരം കരിവാരി തേക്കുന്ന രീതിയിൽ ഒന്നും വിട്ടു പറയാത്ത ദമ്പതികൾ ആയിരുന്നു ദിലീപ് -മഞ്ജു വാര്യർ. പലസ്ഥലങ്ങളിലും മാധ്യമങ്ങൾ തലങ്ങും വിലങ്ങും ചോദിച്ചപ്പോഴും പുകഴ്ത്തി ഇകഴ്ത്തിയും സംസാരിച്ചപ്പോഴും ഇടയിലെ പ്രശ്നം എന്തെന്നോ മകളിൽ നിന്നു പോലും അകന്നുനിൽക്കാൻ മാത്രം എന്തുണ്ടായെന്നോ മഞ്ജു എവിടെയും വ്യക്തമാക്കിയിട്ടില്ല. ഇതേ മാന്യതയും മര്യാദയും തന്നെ നടൻ ദിലീപും സ്വകാര്യത സൂക്ഷിക്കുന്ന കാര്യത്തിൽ തിരിച്ചു കാണിച്ചിട്ടുണ്ട്.

മുൻപൊരിക്കൽ ഒരു ചാനൽ പരിപാടിയിൽ മഞ്ജുവുമായി ചേർന്നഭിനയിക്കാനുള്ള അവസരം ലഭിച്ചാൽ ദിലീപ് സ്വീകരിക്കുമോ എന്ന് അവതാരക ചോദിച്ചിരുന്നു. ഇതിന് ദിലീപ് നൽകിയ മറുപടി അന്നേ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ‘ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവാണ്, മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണ് എങ്കില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ഞാനും മഞ്ജുവും തമ്മില്‍ അതിനുള്ള ശത്രുത ഒന്നും ഇല്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ, അപ്പോള്‍ ആലോചിക്കാം’ എന്നായിരുന്നു ദിലീപിന്റെ മറുപടി.

അതേസമയം ഈയടുത്ത് ഒരു അഭിമുഖ പരിപാടിയിൽ സമാന ചോദ്യം മഞ്ജു വാര്യരോട് ചോദിച്ചപ്പോൾ ദിലീപിൽ നിന്നും വ്യത്യസ്തമായ മറുപടിയായിരുന്നു താരം നൽകിയത്. ‘ദിലീപേട്ടന്‍ പറഞ്ഞു, ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍…’ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും മഞ്ജു വാര്യര്‍ അതില്‍ ഇടപെടുകയായിരുന്നു, ‘വേണ്ട സാരമില്ല, അതേ കുറിച്ച് സംസാരിക്കേണ്ട’ എന്ന് നേര്‍ത്ത ഒരു ചിരിയോടെ പറഞ്ഞു.

അതേസമയം ഈ മറുപടിയാണ് മഞ്ജുവിന്റെ കരുത്ത്, മഞ്ജുവിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നത് ഇതുകൊണ്ടാണ് എന്നൊക്കെ ആ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വരുന്നത് കാണാം.

Leave a Reply