Spread the love

പൊതുമരാമത്ത് വകുപ്പില്‍
280 കോടി രൂപയുടെ
55 പദ്ധതികള്‍ക്ക് കൂടി അനുമതിയായി

പൊതുമരാമത്ത് വകുപ്പില്‍ 55 പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി നല്‍കി. റോ‍ഡ്, പാലം , കെട്ടിട വിഭാഗങ്ങളിലായി 280.86 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

25 റോഡ് പ്രവൃത്തികള്‍ക്കായി 122.13 കോടി രൂപയാണ് അനുവദിച്ചത്. 11 പാലം പ്രവൃത്തികള്‍ക്ക് 72.27 കോടി രൂപയും 19 കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 86.46 കോടി രൂപയും അനുവദിച്ച് ഉത്തരവിറങ്ങി. ബജറ്റ് ഫണ്ടില്‍ നിന്നാണ് ഈ പ്രവൃത്തികള്‍ക്കുള്ള തുക കണ്ടെത്തിയിരിക്കുന്നത്.

ബജറ്റ് ഫണ്ടില്‍ നിന്നും നേരത്തെ 549.44 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിരുന്നു. 78 റോഡ് പ്രവൃത്തികള്‍ക്കായി 360.08 കോടി രൂപയും 19 പാലം പ്രവൃത്തികള്‍ക്കായി 156.46 കോടി രൂപയും 4 കെട്ടിട നിര്‍മ്മാണങ്ങള്‍ക്കായി 32.90 കോടി രൂപയുമാണ് അനുവദിച്ചത്.

റോഡ് അറ്റകുറ്റപ്പണിക്ക് ഇതുവരെ 273.41 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ അടിയന്ത അറ്റകുറ്റപ്പണിക്കായി 119 കോടി രൂപയും കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകള്‍ക്ക് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 137.41 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Leave a Reply