കന്നട നടന്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്ന’ പുരസ്‌കാരം. സംസ്ഥാനത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ‘കര്‍ണാടക രത്ന’ പുരസ്‌ക്കാരം. ഈ ബഹുമതി ലഭിക്കുന്ന പത്താമത്തയാളാണ് പുനീത് രാജ്കുമാർ.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് പുരസ്‌കാരം നല്‍കുന്ന കാര്യം വ്യക്തമാക്കിയത്.ബംഗളൂരു പാലസ് മൈതാനിയില്‍ ചൊവ്വാഴ്ച നടന്ന’പുനീത് നമന’ എന്ന അനുസ്മരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലൂടെയും ബൊമ്മെ ഇക്കാര്യം അറിയിച്ചു.
ഒക്ടോബര്‍ 29നായിരുന്നു കര്‍ണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്.‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.അപ്പു എന്നാണ് പുനീതിനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. മുപ്പതോളം കന്നട ചിത്രങ്ങളില്‍ നായകവേഷം കൈകാര്യം ചെയ്തുട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.