Spread the love
ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിൻറെ പേര് സ്വാഗതം ചെയ്‌ത്‌ പഞ്ചാബ്

ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഇത് ഓരോ പഞ്ചാബികളുടേയും സ്വപ്‌ന സാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിഹാസ രക്തസാക്ഷിയുടെ പേര് വിമാനത്താവളത്തിനിടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ‘മൻ കി ബാത്തിൽ’ നടത്തിയ പ്രഖ്യാപനം രാജ്യത്തെയാകെ ആഹ്ലാദത്തിലാക്കിയതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രസ്താവനയിൽ പറഞ്ഞു. മൊഹാലി വിമാനത്താവളത്തിന് ഷഹീദ് ഇ അംസം ഭഗത് സിംഗിന്റെ പേരാണ് നൽകുന്നത്. ഈ വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേരിടാൻ താൻ വ്യക്തിപരമായി ഇന്ത്യാ ഗവൺമെന്റിന് കത്തെഴുതിയതായി ഭഗവന്ത് മാൻ പറഞ്ഞു. ഈ മാസം 28 ന് നടക്കുന്ന ഷഹീദ്-ഇ-ആസാമിന്റെ ജന്മദിനത്തിന് മുമ്പ് വിമാനത്താവളത്തിന്റെ പേര് പ്രഖ്യാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply