ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചതിന് ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും റിസര്‍വ് ബാങ്കിന്റെ പിഴശിക്ഷ. 2019 മാര്‍ച്ച് 31ലെ സാമ്പത്തിക നിലവാരം പ്രകാരം നടത്തിയ സ്റ്റാറ്റിയൂട്ടറി പരിശോധനയുടെ ഭാഗമായിട്ടാണ് പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി രൂപയും ഐസിഐസിഐ ബാങ്കിന് മുപ്പത് ലക്ഷം രൂപയുമാണ് പിഴശിക്ഷ വിധിച്ചത്. രാജ്യത്തെ ബാങ്കുകളുടെ മേല്‍നോട്ടക്കാരന്‍ എന്നുള്ള നിലയില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി ബാങ്കുകള്‍ പാലിക്കേണ്ടതുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാതിരുന്നതിന്റെ പേരിലാണ് ഇരു ബാങ്കുകള്‍ക്കുമെതിരെ റിസര്‍വ്ബാങ്ക് നടപടിയെടുത്തത്.