പഞ്ചാബി ഗായകന്‍ ബബ്ബു മാനിന് വധഭീഷണി. ദവീന്ദര്‍ ബാംബിഹ എന്ന ഗുണ്ടാസംഘത്തില്‍ നിന്ന് ഫോണിലൂടെയാണ് വധഭീഷണി ലഭിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വീടിന് പുറത്ത് വിന്യസിപ്പിച്ചു. ബാംബിഹ സംഘം ബബ്ബു മാനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി പോലീസ് സംശയിക്കുന്നു.ഗായകന്‍ ബബ്ബു മാനെ കൊല്ലാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയും മുന്‍ ക്രിമിനല്‍ പശ്ചത്തലമില്ലാത്ത ആളുകളെയും ഉപയോഗിക്കാനാണ് ഗുണ്ടാസംഘം പദ്ധതിയിടുന്നത്.മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലയും (28) വെടിയേറ്റ് മരിച്ചിരുന്നു.