നാഷണൽ ക്രഷ് എന്ന് വിളിപ്പേരുള്ള നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ വെളളിത്തിരയിലെത്തി മലയാളമടക്കമുള്ള ഇന്ത്യൻ ഫിലിം ഇൻഡസ്ട്രികളിലെല്ലാം തന്നെ വലിയ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടി. ഇപ്പോഴിതാ താരത്തിന്റെ സൗന്ദര്യ രഹസ്യങ്ങളും ഭക്ഷണക്രമത്തെയും കുറിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
തന്റെ ആരോഗ്യത്തിന് പിറകിൽ കൃത്യമായ ഭക്ഷണക്രമമാണെന്ന് രശ്മിക മുൻപ് വ്യക്തമാക്കിയിരുന്നു. സസ്യാഹാരങ്ങളാണ് രശ്മിക കൂടുതലായി കഴിക്കാറുളളത്. ജങ്ക് ഫുഡുകൾ താരം പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളിലായാൽ പോലും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം മാത്രമാണ് രശ്മിക കഴിക്കാറുളളത്.ഏത് തിരക്കിലും വർക്കൗട്ട് ചെയ്യാനും രശ്മിക മടികാണിക്കാറില്ല.കിക്ക് ബോക്സിംഗ്, സ്‌കിപ്പിംഗ്, നൃത്തം, നീന്തൽ, യോഗ, ബ്രിസ്‌ക് വാക്കിംഗ് തുടങ്ങിയവയാണ് താരത്തിന് ഇഷ്ടപ്പെട്ട വർക്കൗട്ടുകൾ. ജിമ്മിലെ വർക്കൗട്ടിൽ വെയ്റ്റ് ട്രെയിനിംഗുകൾ ചെയ്യാനും രശ്മിക മടികാണിക്കില്ല. പേശികളുടെ ബലം വർദ്ധിപ്പിക്കുന്നതിനായുളള എല്ലാ തരത്തിലുളള വർക്കൗട്ടുകളും താരം ചെയ്യുന്നുണ്ട്. തന്റെ ശരീരത്തിന് ആവശ്യമായ അളവിലും വെളളം കുടിക്കാനും രശ്മിക മറക്കാറില്ല.
ആരോഗ്യകരമായ കൊഴുപ്പടങ്ങിയ അവോകാഡോ ടോസ്റ്റാണ് പ്രഭാത ഭക്ഷണത്തിനായി താരം തിരഞ്ഞെടുക്കാറുളളത്.കറുവപ്പട്ട ചേർത്ത മധുരക്കിഴങ്ങും രശ്മികയും പ്രിയവിഭവമാണ്. എന്നാൽ അലർജി പ്രശ്നങ്ങൾ ഉളളതുകൊണ്ട് തക്കാളി, ഉരുളക്കിഴങ്ങ്,ക്യാപ്സിക്കം, വെളളരിക്ക തുടങ്ങയവ കലർന്ന വിഭവങ്ങൾ രശ്മിക പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.