Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രേണു ഇപ്പോൾ നാടക അഭിനയവും മോഡലിങ്ങും മ്യൂസിക് വീഡിയോ ഷൂട്ടുമൊക്കെയായി തിരക്കിലാണ് രേണു. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനും തന്റെ കുട്ടികളുടെയും കാര്യങ്ങൾ നടത്താനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

സുധിയുടെ മരണശേഷം ചിലർ ചേർന്ന് രേണുവിനും കുട്ടികൾക്കും വേണ്ടി വീട് വച്ച് നൽകിയിരുന്നു. പതിയെ സാധാരണ ജീവിതത്തിലേക്ക് വന്ന രേണു അഭിമുഖങ്ങളിൽ വിധവ ഭാവത്തിൽ മാത്രം ആളുകൾ തന്നെ പ്രതീക്ഷിക്കുന്നതിനെതിരെയും താൻ സന്തോഷിച്ച് ഇരിക്കുന്നതിനെതിരെ ആളുകൾ സംസാരിക്കുന്നതും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ആളുകൾ ചേർന്ന് നിർമിച്ചു നൽകിയ വീട്ടിൽ നിന്നും രേണു സുധിയുടെ ആദ്യ ഭാര്യയിലുള്ള കുട്ടിയെ അടിച്ചിറക്കി എന്നും ഇപ്പോൾ മേക്ക് അപ്പ് ഒക്കെ ഇട്ടു ആളാകെ മാറിപ്പോയി എന്നും തുടങ്ങി നിരവധി മോശം കമെന്റുകൾ ആണ് രേണു നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നത്. രേണുവിന്റെ ഇപ്പോഴത്തെ ഫോട്ടോഷൂട്ടും മോഡലിംഗ് പരിപാടിയുമൊക്കെ കണ്ടാൽ മൂത്ത കുട്ടി കിച്ചു ഇതെങ്ങനെ സഹിക്കും എന്നും പലരും ചോദിക്കുമായിരുന്നു. ഇപ്പോഴിതാ അമ്മ രേണുവിനെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെയും പ്രചരിക്കുന്ന അഭ്യൂഹങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകൻ കിച്ചു.

തന്റെ കാര്യങ്ങളെല്ലാം അമ്മ നന്നായി നോക്കാറുണ്ടെന്നും പഠനാവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾ‌ക്കുമെല്ലാമുള്ള പണം അമ്മ തന്നെയാണ് തരുന്നതെന്നും കിച്ചു പറയുന്നു. ഇപ്പോഴും താൻ വീട്ടിലെത്തിയാൽ നല്ല ഭക്ഷണം ഉണ്ടാക്കിത്തരാറുള്ള ആൾ തന്നെയാണ് രേണുവെന്നും കിച്ചു അഭിമുഖത്തിൽ വ്യക്തമാക്കി. ”റിതുക്കുട്ടൻ ഇടക്ക് വീഡിയോ കോൾ ചെയ്യും. ചേട്ടൻ‌ വീട്ടിലേക്കു വാ എന്നൊക്കെ പറയും. അവനെ കാണണം എന്നു തോന്നുമ്പോൾ ഞാൻ വീട്ടിലേക്കു പോകും. എനിക്കവിടെ സ്വന്തമായി ഒരു മുറിയുണ്ട്. വീട്ടിലെത്തിയാൽ കൂടുതൽ സമയവും ആ മുറിക്കകത്തു തന്നെയായിരിക്കും”, എന്ന് കിച്ചു കൂട്ടിച്ചേർത്തു.

അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതിൽ പ്രശ്നമൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയിൽ വരുന്ന നെഗറ്റീവ് കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും കിച്ചു പറഞ്ഞു. വീണ്ടുമൊരു വിവാഹം കഴിക്കണോ എന്നതും അമ്മയുടെ ഇഷ്ടമാണെന്നും അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതിൽ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ലെന്നും കിച്ചു കൂട്ടിച്ചേർത്തു. രേണു വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ കിച്ചുവിന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ മെെൻഡ് സെറ്റ് എന്താണോ അത് പോലെ ചെയ്യും എന്നായിരുന്നു മറുപടി. മെയ്ൻ സ്ട്രീം ഒൺ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കിച്ചുവിന്റെ പ്രതികരണം.

Leave a Reply