തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് പുഷ്പ 2. പ്രിയ നടൻ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനം കാണാൻ മലയാളികളും കാത്തിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ ഫഹദ് ഫാസിലിന്റെ ഭൻവർ സിംഗ് ഷെഖാവത്തതിനെക്കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്. പുഷ്പ ആദ്യഭാഗത്തേക്കാൾ ഫഹദ് പുഷ്പ 2 ലാണ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇൻട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാർത്ഥ ഫാഫയെ കാണാൻ പറ്റുക,’എന്നായിരുന്നു നസ്രിയ പറഞ്ഞത്.