വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുൻ ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിംഗിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീം പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിന്‍റെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീമിൽ ഉള്‍പ്പെട്ട റസൂൽ പൂക്കൂട്ടി, എം.ആർ. രാജകൃഷ്ണൻ, വിജയകുമാർ എന്നിവർ ചേർന്നുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
”സാധാരണ ഒരു കൊമേഴ്സ്യൽ സിനിമ മിക്സ് ചെയ്യുമ്പോള്‍ മിക്സിങ് എൻജിനിയേഴ്സ് സാധാരണ ചിന്തിക്കുന്നത് തിയേറ്റററിൽ ചിലപ്പോള്‍ ലെവൽ കുറയ്ക്കും അതിനാൽ നമ്മള്‍ കൂട്ടണം എന്നാണ്. അതിനുസരിച്ച് തിയേറ്ററിൽ പിന്നേയും കുറയ്ക്കും എൻജിനിയേഴ്സ് കൂട്ടും അങ്ങനെയാണ്. പക്ഷേ ഒരു ഹോളിവുഡ് സിനിമ വന്നാൽ തിയേറ്ററിൽ കൃത്യമായി ഡോള്‍ബി സ്റ്റാൻഡേര്‍ഡ് ലെവൽ 7 എല്ലാ തിയേറ്ററുകളും പ്ലേ ചെയ്യും. ഈ ഒരു വാറിൽ നഷ്ടപ്പെട്ടുപോകുന്നത് ഓഡിയൻസിന് ഒരു ട്രൂ ഓഡിയോ വിഷ്വൽ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ്”, റസൂൽ പൂക്കുട്ടി പറഞ്ഞു