തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായനായുള്ള പുഷ്പ 2 ബോക്സോഫീസിൽ വൻ റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. സിനിമ സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. 1500 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം ജനുവരി ഒമ്പത് മുതൽ ഓടിടിയിൽ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്‌സാണ് പുഷ്പ 2ന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒമ്പത് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാകും എന്നാണ് സൂചന.