
മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എഡ്വോഡ് സ്‌നോഡന് പൗരത്വം നൽകി റഷ്യ. അമേരിക്ക നടത്തിയ ചാരവൃത്തി എഡ്വോഡ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അമേരിക്കയിൽ നിന്നും റഷ്യയിൽ അഭയം തേടി.മൈക്രോസോഫ്റ്റ്, ഗൂഗിൾ യാഹൂ ഫെയ്‌സബുക്ക് ആപ്പിൾ ഉൾപ്പടെ 9 ഇന്റർനെറ്റ് കമ്പനികളുടെ സർവറുകളും ഫോൺ സംഭഷണങ്ങളും അമേരിക്ക ചോർത്തുന്നു എന്നായിരുന്നു എഡ്വോഡ് സ്‌നോഡൻറെ വെളിപ്പെടുത്തൽ. നിയമ നടപടിക്ക് വിധേയനാക്കാൻ എഡ്വോഡ് സ്‌നോഡനെ തിരികെ കൊണ്ടുവരാനായി അമേരിക്ക ശ്രമിക്കുന്നതിനിടെയാണ് പൗരത്വം നൽകി കൊണ്ടുള്ള റഷ്യൻ തീരുമാനം.