Spread the love
കേരളത്തിൽ ട്രെൻഡായി ‘പുട്ട് ഐസ്ക്രീം’

കേരളത്തിൽ ട്രെൻഡായി മാറിയിരിക്കുകയാണ് ‘പുട്ട് ഐസ്ക്രീം’. ക്രീമും അതിനിടയിൽ കോൺഫ്‌ളേക്‌സും ചോക്കോ ചിപ്‌സുമായി മലയാളികളുടെ ഇഷ്ട പ്രഭാത ഭക്ഷണമായ പുട്ടിന്റെ അതേരൂപത്തിലാണ് ‘പുട്ട് ഐസ്ക്രീമും’ വരുന്നത്. സാധാരണ പുട്ടുകുറ്റിയിൽ വെച്ചു തന്നെ ഉണ്ടാക്കി ഒരു പാത്രത്തിലേക്ക് കുത്തിയിടുന്ന ‘പുട്ട് ഐസ്ക്രീം’ കേരളത്തിലെ പല ജില്ലകളിലും കഫേകളും റെസ്റ്റോറന്റുകളും ഇതിനോടകം തന്നെ പരീക്ഷിച്ചു തുടങ്ങി. ഈ വിഭവം ഉണ്ടാകുന്നതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 ഔട്ട്‌ലെറ്റുകളുള്ള ‘പലൂട’ എന്ന ഡെസേർട്ട് ക്ലബ്ബ് കഴിഞ്ഞ വർഷം മുതൽ ‘പുട്ട് ഐസ്ക്രീം’ വിൽക്കുന്നുണ്ട്. അടുത്തിടെ, ഡൽഹിയിൽ നിന്നുള്ള മസാല ദോശ ഐസ്‌ക്രീമിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Leave a Reply