ഖത്തറിന് ഇനി പുതിയ ദേശീയ ചിഹ്നം.ഖത്തറിന്റെ ദേശീയ ചിഹ്നം ഖത്തർ നാഷണൽ മ്യൂസിയത്തിൽ ഇന്നലെ അനാച്ഛാദനം ചെയ്തു.1966 മുതൽ 2022 വരെ ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ പരിണാമം കാണിക്കുന്ന വീഡിയോ ഗവണ്മെന്റ് കമ്മൂണിക്കേഷൻസ് ഓഫീസ് ട്വിറ്ററിൽ പങ്കുവെച്ചു. നമ്മുടെ വർത്തമാനത്തെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ ഭൂതകാലം നിർണായക പങ്ക് വഹിക്കുന്നു. ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ യാത്ര നമ്മുടെ ഭാവിയിലേക്ക് നോക്കുമ്പോൾ നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ തെളിവാണ് എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി നൽകി.