Spread the love

ദോഹ :ഇസ്രയേൽ- പാലസ്തീൻ വ്യോമാക്രമണത്തിൽ ഏറെ നാശനഷ്ടം നേരിട്ട പാലസ്തീൻ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്).

QRCS with charity work in Palestine.

ക്യാമ്പുകളിൽ ഭക്ഷണവും മരുന്ന് എത്തിച്ചു നൽകി. ഇസ്രായേൽ ഷെല്ലാക്രമണത്തിൽ ഗാസയിലെ ക്യുആർസിഎസ് ആസ്ഥാനമന്ദിരം തകർന്നതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ആക്രമണത്തിൽ 2 പാലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ഖത്തർ സഹായത്തോടെ പ്രവർത്തിക്കുന്ന ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.പാലസ്തീനിൽ സംഘർഷത്തിന്റെ ഭാഗമായി തകർന്ന വീടുകളും, ജനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങളുമായി എത്തിയിരിക്കുകയാണ് ഒട്ടേറെ രാജ്യങ്ങൾക്ക് സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ക്രസൻറ് സൊസൈറ്റി.തകർന്ന വീടുകൾ പുനർ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വീടുകൾ നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിനോടകം ഒട്ടേറെ സഹായങ്ങളാണ് ഖത്തറിൽ നിന്ന് സംഘടനയുടെ ഭാഗമായി പാലസ്തീന് ലഭിച്ചത്.

Leave a Reply