Spread the love

ഖത്തറിൽ വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്കും ക്വാറൻീൻ ; പുതിയ നിർദ്ദേശവുമായി അധികൃതർ


ദോഹ: പുതിയ യാത്രാ നയം പ്രാബല്യത്തിൽ വന്ന്​ 10 ദിവസം പിന്നിട്ടതിനു പിന്നാലെ യാത്രക്കാർ ഏറിയതോടെ പുതിയ ഭേദഗതികളും അധികൃതർ നടപ്പാക്കുകയാണ് . ഓൺ അറൈവൽ വിസയിലെത്തുന്നവർ 5000 റിയാലോ, തത്തുല്ല്യമായ തുക​ അക്കൗണ്ടിലോ സൂക്ഷിച്ചില്ലെന്നതിൻെറ പേരിൽ വ്യാഴാഴ്​ച 17 മലയാളികളെ നാട്ടിലേക്ക്​ മടക്കിയതിനു പിന്നാലെ പുതിയ പരിഷ്​കാരവും നടപ്പിൽ വരുന്നതായാണ് സൂചന.
ഖത്തറിലെത്തുന്ന വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കുന്നതായാണ്​ റിപ്പോർട്ട്​. പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്നാണ് മറുപടി ലഭിച്ചത്.ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകളിലും ഓണ്‍ അറൈവല്‍ വഴിയും ഖത്തറിലേക്കെത്തുന്നവർക്കാണ്​ ഇത്തരത്തില അറിയിപ്പ്​ ലഭിക്കുന്നത്​. ഇതോടെ രണ്ട്​ വിഭാഗങ്ങളിലായെത്തുന്ന സന്ദർശകർക്ക്​ പത്ത് ദിവസ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാവാനാണ് സാധ്യത.
ഖത്തർ അംഗീകൃത കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസും എടുത്ത്​, 14 ദിവസം പിന്നിട്ട യാത്രക്കാർക്ക്​ ക്വാറൻറീൻ ആവശ്യമില്ല എന്നാണ്​ നിലവിലെ ചട്ടം. ഇവർ ​വിമാനത്താവളത്തിലെത്തി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയരായി പുറത്തിറങ്ങുന്നതായിരുന്നു പതിവ്​. എന്നാല്‍, വെള്ളിയാഴ്​ച പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്ന് മറുപടി ലഭിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല.സൗദി, യു.എ.ഇ, ഒമാൻ തുടങ്ങി ഇന്ത്യയിൽ നിന്നും നേരിട്ട്​ യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളാണ്​ കഴിഞ്ഞ ഒരാഴ്​ചക്കിടെ ഖത്തറിലെത്തിയത്​. ഓൺ അറൈവൽ വിസയിൽ ഇവിടെ എത്തി 14 ദിവസം പൂർത്തിയാക്കിയാൽ, തിരികെ മടങ്ങാമെന്നാണ്​ ഇവരുടെ പ്രതീക്ഷ.
ഇവരുടെ പ്രതീക്ഷകൾക്ക്​ തിരിച്ചടിയേകുന്നതാണ്​ പുതിയ മാറ്റം. നിലവിൽ ഓൺ അറൈവൽ യാത്രക്കാർക്ക്​ ഹോട്ടൽ ബുക്കിങ്​ ആവശ്യമാണെങ്കിലും, പലരും ഡമ്മി ബുക്കിങ്​ മാത്രമാണ്​ നടത്തുന്നത്.10 ദിവസം ഹോട്ടൽ ക്വാറൻറീൻ അനിവാര്യമായാൽ ഖത്തർ വഴി കുറഞ്ഞ ചിലവിൽ സൗദി-യു.എ.ഇ എന്നിവടങ്ങളിൽ എത്താമെന്ന സ്വപ്​നങ്ങൾക്ക്​ തിരിച്ചടിയാവും.

Leave a Reply