Spread the love
എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്കോട്ട്ലാൻഡിലെ ബാൽമോറൽ പാലസിൽ നിന്നും റോഡ് മാർഗമാണ് എഡിൻബർഗിലെത്തിക്കുക. മൃതദേഹം റോഡ് മാർഗം കൊണ്ടു പോകുമ്പോൾ പൊതു ജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടാകും. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക.ഈ മാസം പത്തൊൻപതിന് വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചാണ് സംസ്കാരം.
എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ സർക്കാർ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply