Spread the love
ചോ​ദ്യ​​പേ​പ്പ​ർ മാ​റി അ​ച്ച​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​മ്പ​താം ക്ലാ​സ്​ അ​റ​ബി​ക്​ പേ​പ്പ​ർ ഒ​ന്ന് പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു.

തി​രു​വ​ന​ന്ത​പു​രം: സ്​​കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​ന​മാ​യ ബു​ധ​നാ​ഴ്​​ച ന​ട​ക്കാ​നി​രു​ന്ന ഒ​മ്പ​താം ക്ലാ​സ്​ അ​റ​ബി​ക്​ പേ​പ്പ​ർ ഒ​ന്ന്​ (ജ​ന​റ​ൽ) പ​രീ​ക്ഷ ചോ​ദ്യ​​പേ​പ്പ​ർ മാ​റി അ​ച്ച​ടി​ച്ച​തി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ചു. ഈ ​പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​ന്​ ഉ​ച്ച​ക്കു​ശേ​ഷം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ അ​റി​യി​ച്ചു.

അ​റ​ബി​ക്​ പേ​പ്പ​ർ ഒ​ന്ന്​ ചോ​ദ്യ​പേ​പ്പ​റി​ന്​ പ​ക​രം സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​ച്ച​ത്​ ഓ​റി​യ​ൻ​റ​ൽ സ്​​കൂ​ളു​ക​ളി​ലെ അ​റ​ബി​ക്​ പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ആ​യി​രു​ന്നു. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ പി​ഴ​വ്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

സ്​​കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ ചോ​ദ്യ പേ​പ്പ​ർ അ​ച്ച​ടി​യു​ടെ​യും വി​ത​ര​ണ​ത്തി​​ന്‍റെ​യും ചു​മ​ത​ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​​ കീ​ഴി​ലെ സി.​ആ​പ്​​റ്റി​നാ​ണ്. എ​സ്.​സി.​ഇ.​ആ​ർ.​ടി ത​യാ​റാ​ക്കി ന​ൽ​കി​യ ചോ​ദ്യ പേ​പ്പ​റി​​ന്‍റെ കോ​ഡ്​ ന​മ്പ​ർ പ​രി​ശോ​ധി​ച്ച്​ അ​ച്ച​ടി​ക്കു​ന്ന​തി​ൽ സി.​ആ​പ്​​റ്റി​ൽ പി​ഴ​വ്​ സം​ഭ​വി​ച്ചു​വെ​ന്നാ​ണ്​ നി​ഗ​മ​നം. ജ​ന​റ​ൽ സ്​​കൂ​ളു​ക​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ൽ അ​റ​ബി​ക്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ക്ഷ​ത്തി​ല​ധി​കം ചോ​ദ്യ​പേ​പ്പ​റാ​ണ്​ അ​ച്ച​ടി​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ക​രം ഓ​റി​യ​ൻ​റ​ൽ സ്​​കൂ​ളി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട ചോ​ദ്യ​​പേ​പ്പ​റാ​ണ്​ അ​ച്ച​ടി​ച്ച്​ വി​ത​ര​ണം ചെ​യ്​​ത​ത്. ആ​കെ​യു​ള്ള 11 ഓ​റി​യ​ൻ​റ​ൽ സ്​​കൂ​ളു​ക​ളി​ലെ 5000ത്തി​ൽ താ​ഴെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മാ​ത്ര​മേ ഈ ​ചോ​ദ്യ​പേ​പ്പ​ർ ആ​വ​ശ്യ​മു​ള്ളൂ.

Leave a Reply