Spread the love
കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം

കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. നാലാം സെമസ്റ്റർ MSc മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്റ്റീവ് പേപ്പറായ ‘ഫോറിയർ ആൻഡ് വേവ് ലെറ്റ് അനാലിസിസ്’ എന്ന ചോദ്യപേപ്പർ ആണ് ആവർത്തിച്ചത്. മുമ്പ് ബോട്ടണി, സൈക്കോളജി എന്നീ വിഷയങ്ങളിലെ ബിരുദ പരീക്ഷകളിലും ചോദ്യപേപ്പർ ആവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. ഗുരുതരമായ വീഴ്ചകൾ നിരന്തരം ആവർത്തിക്കപ്പെടുന്നത് കേവലം സാധാരണ നിലയിലുള്ള വീഴ്ച്ചകൾ എന്നതിനപ്പുറത്തേക്ക് വൻ അട്ടിമറിയുടെ ഭാഗമാണ് എന്ന് മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. സർവകലാശാല പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ നൽകുന്ന പ്രാധാന്യം കണ്ണൂർ സർവകലാശാല അധികൃതർ നൽകുന്നില്ലെന്നു സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു ആരോപിച്ചു. സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ. വിൻസെന്റ് സ്ഥാനം ഒഴിയാനിരിക്കെയാണ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പറും ആവർത്തിച്ചിരിക്കുന്നത്.

Leave a Reply