
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിന് സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ച കാരണത്താലാണിത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. യങ് ഇന്ത്യ കമ്പനിയുടെ സംയോജനം, എജെഎൽ ഏറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളിൽ ആണ് രാഹുലിൽ നിന്ന് ഇഡി വിവരം തേടുന്നത്. ഇന്നലെ 12 മണിക്കൂറിലധികം അന്വേഷണ ഏജൻസി രാഹുലിനെ ചോദ്യം ചെയ്തിരുന്നു.