Spread the love

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ രണ്ടാം പതിപ്പ് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ സിനിമ സംബന്ധിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ എത്തുകയാണ് മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും. ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇരുവരും പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുന്നത്. അതുവരെ സിനിമ കണ്ടവര്‍ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.

‘ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്‌ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം’ – മോഹന്‍ ലാല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി പത്തൊന്‍പതിനാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍ ദൃശ്യം 2 ലോകമെമ്ബാടും റീലീസ് ആയത്. സിനിമ റിലീസ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക പ്രതികരണം വന്നു കഴിഞ്ഞിരുന്നു. ‘ട്വിസ്റ്റോട് ട്വിസ്റ്റ്’ എന്ന് ആയിരുന്നു സിനിമ കണ്ടതിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം. പിന്നാലെ സംവിധായകന്‍ ജീത്തു ജോസഫിന് ട്രോളുകളുടെ പ്രവാഹം ആയിരുന്നു.

ഏതായാലും ദൃശ്യം അനുകൂലവും പ്രതികൂലവും ആയ നിരവധി അഭിപ്രായങ്ങള്‍ കേട്ട് മുന്നേറുകയാണ്. ഇതിനിടെ സിനിമയിലെ ക്രിസ്ത്യന്‍ കഥാപാത്രങ്ങളാണ് കൂടുതലുള്ളതെന്നും ആരോപിച്ച്‌ വിദ്വേഷ ട്വീറ്റുകളും പ്രചരിച്ചിരുന്നു. ഏതായാലും പോസിറ്റീവും നെഗറ്റീവും ആയ എല്ലാ കമന്റുകളെയും സ്വാഗതം ചെയ്യുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

Leave a Reply