ചെയ്ത പടങ്ങൾ ഒട്ടുമിക്കതും ഹിറ്റും ബ്ലോക്ക് ബസ്റ്ററും ആക്കിയ ആളെന്നാണ് പൊതുവെ നടി അനശ്വര രാജനെ മലയാളികൾ അഭിസംബോധന ചെയ്യാറുള്ളത്. 2017ൽ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാരിയറുടെ മകളായി മലയാള സിനിമയിൽ കയറി വന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമൊക്കെ തിളങ്ങി നടി ഓസ്‌ലറിലും നേരിലുമൊക്കെ എത്തിനിൽക്കുമ്പോൾ മലയാളികൾക്ക് അത്ഭുതമാണ്. അനശ്വരയുടെ ആദ്യകാല പടങ്ങളിൽ നിന്നും നടി എത്രമാത്രം വളർന്നുപോയി!
ഇപ്പോഴിതാ ഒരുകാലത്ത് തനിക്ക് ഹേറ്റ് വരാനുള്ള കാരണമായി സോഷ്യൽ മീഡിയയിലും മറ്റും പലരും എടുത്ത് പറഞ്ഞിരുന്നത് ഇന്റര്‍വ്യൂസില്‍ താൻ ഭയങ്കര ഓവര്‍ സ്മാര്‍ട്ടാണ് എന്നതായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം.എടുത്ത് ചാടി സംസാരിക്കുന്നു, എന്നുള്ളതൊക്കെ ആയിരുന്നു പലരുടെയും പറച്ചിൽ. അതിന് ശേഷം ഞാന്‍ കൊടുക്കുന്ന അഭിമുഖങ്ങളില്‍ എല്ലാം വല്ലാതെ ഒതുങ്ങി പോയി. എന്നെ അറിയുന്നവരെല്ലാം അത് കണ്ടിട്ട് നീ എന്താ അങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ടെന്നും അനശ്വര പറയുന്നു. എന്നാൽ ഇപ്പോൾ താന്‍ എന്താണോ അതായിത്തന്നെ നില്‍ക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.
അതേസമയം ഇന്റർവ്യൂ കഴിഞ്ഞ ശേഷം ചില ചാനലുകളുടെ തമ്പ്നെയില്‍സ് കണ്ട് പലപ്പോഴും അവരെ വിളിച്ച് അത് മാറ്റാന്‍ വേണ്ടി പറഞ്ഞിട്ടുണ്ടെന്നും അനശ്വര പറയുന്നു. ഓരോ ഇന്റര്‍വ്യൂസിലും അവര്‍ ചോദിക്കുന്ന ചോദ്യങ്ങളും തമ്പ്നെയില്‍സും എല്ലാം പേഴ്‌സണല്‍ ലൈഫിനെ പറ്റിയെല്ലാം ആയിരിക്കും. ഡേറ്റ് ചെയ്യുന്നുണ്ടോ, തേച്ചിട്ടുണ്ടോ, ഇങ്ങനെയൊക്കയായിരിക്കും ഇവര്‍ മിക്കപ്പോഴും ചോദിക്കുന്ന ചോദ്യം. എന്നും അനശ്വര പറയുന്നു.