തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണെമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കൊല്ലപ്പെട്ട രണ്ട് യുവാക്കള്‍ സി പിഐ എമ്മി നുള്ളിലെ കുടിപ്പകയുടെ ഇരകളാണെന്ന ആരോപണം കോണ്‍ഗ്രസ് അന്ന് തന്നെ ഉന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടതായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.
2020 – ലെ ഉത്രാട ദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിലെ ഡി വൈ എഫ് ഐ നേതാക്കളായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീബ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവരാണ് കേസില്‍ പ്രധാന പ്രതികള്‍.