തലയോലപ്പറമ്പ് : തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗസംരക്ഷണ വകുപ്പും ചേർന്നു നടപ്പിലാക്കുന്ന തെരുവുനായ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംെപയ്നിനു തലയോലപ്പറമ്പ് പഞ്ചായത്തിൽ തുടക്കമായി. നായയെ പിടികൂടുന്നതിനു പരിശീലനം ലഭിച്ചവരുടെ സഹകരണത്തോടെ മൃഗാശുപത്രിയിൽ നിന്നുള്ള വാക്സിനേഷൻ ടീം അംഗങ്ങൾ പ്രതിരോധ കുത്തിവയ്പ് നൽകി.പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജി മോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ, സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ മിനി ജോസഫ്, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ആൻസമ്മ ജോൺ, ടെൻസൻ തോമസ്, പ്രിയ എന്നിവർ നേതൃത്വം നൽകി.